Wednesday, July 17, 2013

ജീവിതനൗക....

Beware of Dog


ഇതു എന്‍റെ ജീവിതത്തിലെ ഒരേട്‌...
ഇതു ഒരു കഥ ആയി ആരും കാണരുത് ഇത് നമ്മുടെ ജീവിതം തന്നെ ആണ്. ഒരു പക്ഷേ ഇതു നമ്മുടെ ജീവിതത്തില്‍ നാം ഒഴിവാക്കുനവരുടെ ജീവിതം ആകാം. ഒരിക്കല്‍ നമ്മളും ജീവിച്ചു തീര്‍കേണ്ട നമ്മുടെ  ജീവിതകാലഘട്ടം തന്നെ.


        അന്ന് ഞാനും എന്‍റെ കൂട്ടുകാരും അതീവ ചര്‍ച്ചയില്‍ ആയിരുന്നു. ഞങ്ങളുടെ പള്ളിയില്‍ നടത്താന്‍ പോകുന്ന യുവജന ക്യാമ്പിനു എങ്ങനെ പണം സ്വരൂപിക്കണം എന്നതാണ് ചര്‍ച്ചാവിഷയം. അവസാനം പതിവു രീതി തന്നെ ഉരിത്തിരിഞ്ഞു വന്നു.. 

“ പാട്ടപ്പിരിവ് ”

     അങ്ങനെ ഞങ്ങള്‍ പല കൂട്ടങ്ങളായി വീടുകള്‍ തോറും (തെണ്ടാന്‍) കയറിയിറങ്ങാന്‍ തുടങ്ങി. പലയിടത്തു നിന്നും നല്ല ആട്ട് കിട്ടിയെങ്കിലും പള്ളി കാര്യമായത് കൊണ്ട് പലരും പണം തന്നു. അങ്ങനെ സംഭാവനകള്‍ കൂമ്പാരം ആകട്ടെ എന്നും പറഞ്ഞു ഞങ്ങള്‍ വീടുകള്‍ തോറും കയറിയിറങ്ങി.

     കളിയും ചിരിയുമായി ഞങ്ങളുടെ തെണ്ടല്‍ നല്ല രീതിയില്‍ മുന്നോട്ടു പോയികൊണ്ടിരുന്നു. ചില വീടുകള്‍ പൂട്ടി കിടക്കുനത് കണ്ടപ്പോള്‍ ഞങ്ങളില്‍ തെല്ലു വിഷമം ജനിപിചെങ്കിലും അതൊന്നും കാര്യമാക്കാതെ ഞങ്ങള്‍ മുന്നോട്ടു പോയി. പലരും വീടുകളില്‍ ഞങ്ങളെ പോലുള്ള ഭിക്ഷാടകരെ പേടിച്ച് പട്ടികളെ അഴിച്ചും വിട്ടിരുന്നു. അതുകൊണ്ട് 'പട്ടിയുണ്ട് സൂക്ഷികുക' എന്ന് എഴുതി വച്ചിരിക്കുന്ന വീടുകളില്‍ കയറാന്‍ ഞങ്ങള്‍ ഒന്ന് പേടിച്ചു.

     അങ്ങനെ ഒരു വീടിനു മുന്നില്‍ എത്തിയപ്പോള്‍ , ഗേറ്റ് അടച്ചിരിക്കുന്നു, വീടിനു മുന്നില്‍ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഇരിക്കുന്നു. പട്ടിയുണ്ടോ എന്ന പേടി ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉണ്ടായിരുന്നു. ഞങ്ങളില്‍ ഒരാള്‍ ഉറക്കെ ചോദിച്ചു “ അപ്പൂപ്പാ വീട്ടില്‍ പട്ടികള്‍ ഉണ്ടോ ...? ” ഉടനെ അപ്പൂപ്പന്‍ മറുപടി പറഞ്ഞു ഉണ്ട് മക്കളേ , എന്നാലും പേടികണ്ട കടിക്കുന്ന പട്ടികള്‍ ഇല്ല വെറുതെ ഇരുന്നു കൊരക്കുന്ന പട്ടികളെ ഇവടെ ഉള്ളൂ ”. ഇതു കേട്ട് ഞങ്ങള്‍ ആ വീട്ടിലേക് കയറി.........


     ആ വീട്ടില്‍ നിന്നും ഞങ്ങള്‍ ഇറങ്ങുമ്പോള്‍ നിറ കണ്ണുകളോടെ ഇരുന്ന അപ്പൂപ്പന്‍റെയും അമ്മൂമ്മയുടെയും മുഖം മാത്രം മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ ആ ബോര്‍ഡ് ഒന്നുംകൂടെ വായിച്ചു ‘Beware of Dog’.



ശുഭം